Skip to main content

Posts

പേരു നൽകി സമ്മാനം വാങ്ങാം

പേരു നൽകി സമ്മാനം വാങ്ങാം.          ചങ്ങനാശ്ശേരി യുവകലാസാഹിതി മണ്ഡലം കമ്മറ്റി പുതിയതായി ആരംഭിയ്ക്കുന്ന കലാ സമതിക്ക് ആകർഷകമായ പേര് അന്വേഷിക്കുകയാണ്. ഉചിതമായ പേരു നിർദ്ദേശിക്കുന്നയാൾക്ക് സമ്മാനം നൽകുന്നതാണ്. നിർദേശങ്ങൾ 1.7.2022  3 pm ന് ഉള്ളിൽ നൽകേണ്ടതാണ്.
Recent posts

വൈക്കം ചന്ദ്രശേഖരൻ നായർ കഥാ അവാർഡ് ശ്രീകണ്ഠൻ കരിക്കകത്തിന്

കോട്ടയം : പത്രപ്രവർത്തകനും കഥാകൃത്തും നോവലിസ്റ്റും വാഗ്മിയുമായിരുന്ന വൈക്കം ചന്ദ്രശേഖരൻ നായരുടെ സ്മരണാർത്ഥം യുവകലാസാഹിതി യുവ കലാ സാഹിതി -ഷാർജാ യൂണിറ്റും ചേർന്നു വർഷംതോറും നൽകിവരാറുള്ള പുരസ്കാരം ഈ വർഷം ശ്രീകണ്ഠൻ കരിയ്കത്തിന്റെ 'അങ്കണവാടി " എന്ന കഥയ്ക്കു നൽകും തിരുവനന്തപുരം ജില്ലയിലെ കരിക്കകം സ്വദേശിയായ ശ്രീകണ്ഠന് കഥയ്ക്ക് മുൻപ് പല പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്  തലയോലപ്പമ്പ് ബഷീർ സ്മാരക സമിതി പുരസ്കാരം, സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടന ഏർപ്പെടുത്തിയ 'സുരേന്ദ്രൻ സ്മാരക പുരസ്ക്കാരം, റിയാദ് മലയാളി അസ്സോസിയേഷൻ പുരസ്കാരം, തകഴി സ്മാരക പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ആകാശവാണി ദേശീയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് ആലംകോട് ലീലാകൃഷ്ണൻ , ഇ.എം.സതീശൻ , പ്രശാന്ത് ആലപ്പുഴ, അരവിന്ദൻ കെ.എസ് മംഗലം, കെ.ബിനു, ബി.ആരോക് , ജോസ് ചമ്പക്കര എം.ഡി.. ബാബുരാജ്, സാംജി റ്റി.വി.പുരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിർണയിച്ചത്. ജൂൺ 30. ന് വൈക്കത്തു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് യുവ കലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലംങ്കോട് ലീലാകൃഷ്ണൻ പുരസ്ക്കാര ദാനവും സാംസ്കാരിക സമ്മേളനം കേരള സ

യുവകലാസാഹിതി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

യുവ കലാ സാഹിതി പരിസ്ഥിതി വാരാഘോഷം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കങ്ങഴയിൽ പഞ്ചായത്ത് പരിസരത്ത് മാവ് നട്ട് യുവ കലാ സാഹിതി ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തപ്പോൾ ... യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് വിക്രമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എം.സി. അംഗം എം.എസ്.രാജു , ജ്യോതി രാജ്, ഷാനപ്പൻ. പി.എസ്.ശിവകാന്ത് എസ്. എന്നിവർ പ്രസംഗിച്ചു. കവി ഷാജി ആര്യമംഗലം പരിസ്ഥിതി കവിത ആലപിച്ചു

ജോൺ പോൾ :എളിമ കാത്തുസൂക്ഷിച്ച സിനിമാ പ്രവർത്തകൻ: യുവ കലാ സാഹിതി

 കോട്ടയം : തൊണ്ണൂറ്റി എട്ടോളം സിനിമകൾക്ക് തിരക്കഥ ഒരുക്കി സിനിമാ ലോകത്ത് പ്രമാണിയായി വിലസുമ്പോഴും സിനിമാ മേഖലയിൽ താൻ വെറും തുടക്കക്കാരൻ മാത്രമാണെന്നു പ്രഖ്യാപിച്ചിരുന്ന ജോൺ പോൾ ചലച്ചിത്ര പ്രവർത്തകർക്കു തന്നെ വിസ്മയമാണെന്ന് യുവകലാസാഹിതി കോട്ടയം ജില്ലാ കമ്മറ്റി അനുശോചന പ്രമേയത്തിലൂടെ പറഞ്ഞു കൂടുതൽ കാര്യങ്ങൾ കുറച്ചു വാക്കുകളുടെ പ്രയോഗപരത കൊണ്ട് അനുവാചകരിലേക്ക് പകരാനുള്ള അദ്ദേഹത്തിന്റെ കഴിവും ... പരന്ന സൗഹൃദം കൊണ്ട് മനുഷ്യ ബന്ധങ്ങളെ ആഴത്തിൽ നിർവ്വചിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നും അനുസ്മരണ യോഗത്തിൽ വിലയിരുത്തപ്പെട്ടു. അനുസ്മരണ സദസ്സ് യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ബി.അശോക് ഉദ്ഘാ ടനം ചെയ്തു. കവി അരവിന്ദൻ ,കെ .എസ് .മംഗലം അദ്ധ്യക്ഷത വഹിച്ചു . യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര , കെ.ഡി.ജോസ് ,സുകുമാരൻ നെല്ലിശേരി, ബിന്ദു ജോസ് എന്നിവർ പ്രസംഗിച്ചു

യുവകലാസാഹിതി വൈക്കം ചന്ദ്രശേഖരൻ നായർ അവാർഡ് ; സംഘാടക സമിതി രൂപീകരിച്ചു.

കോട്ടയം: യുവകലാസാഹിതി - യുവകലാസാഹിതി ഷാർജാ ഘടകം ഏർപ്പെടുത്തിയ വൈക്കം ചന്ദ്രശേഖരൻ നായർ അവാർഡ് വിതരണ പരിപാടിയുടെ നടത്തിപ്പിനായി വൈക്കത്ത് സംഘാടക സമിതി രൂപീകരിച്ചു. എല്ലാ വർഷവും സാഹിത്യ മേഖലയിലെ പ്രമുഖ കൃതികൾക്കും വ്യക്തികൾക്കുമാണ് അവാർഡു നൽകി വരുന്നതു്. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് അരവിന്ദൻ കെ.എസ്. മംഗലം അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന നിർവ്വാഹക സമിതി അംഗം. സാംജി.റ്റി.വി.പുരം, എം. ഡി, ബാബുരാജ്, കെ.ഡി. സുഗതൻ , അനിൽ ബിശ്വാസ്, സി.കെ. പ്രശോഭന ൻ , പി.എസ്.മുരളീധരൻ , അജിത്ത് വർമ്മ, സലിം മുല്ലശേരി എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി : ബി.അശോക്, ജോസ് ചമ്പക്കര, എം.ഡി. ബാബുരാജ്, അനിൽ ബിശ്വാസ് (രക്ഷാധികാരികൾ ) സി.കെ. ആശ.എം.എൽ.എ (ചെയർ പേഴ്സൺ ) അരവിന്ദൻ കെ.എസ്. മംഗലം, സി.കെ. പ്രശോഭന ൻ , അജിത്ത് വർമ്മ (വൈസ് ചെയർമാൻ) പി.എസ്.മുരളീധരൻ (കൺവീനർ) സാം ജി.റ്റി.വി.പുരം (ട്രഷറർ) സലിം മുല്ലശേരി, ആർ.സുരേഷ്, മുരളി വാഴമന, (ജോ. കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു വൈക്കം ഇണ്ടതുരുത്തി മനയിൽ ചേർന്ന യോഗത്തിൽ കലാ-സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ