Skip to main content

യുവകലാസാഹിതി വൈക്കം ചന്ദ്രശേഖരൻ നായർ അവാർഡ് ; സംഘാടക സമിതി രൂപീകരിച്ചു.

കോട്ടയം: യുവകലാസാഹിതി - യുവകലാസാഹിതി ഷാർജാ ഘടകം ഏർപ്പെടുത്തിയ വൈക്കം ചന്ദ്രശേഖരൻ നായർ അവാർഡ് വിതരണ പരിപാടിയുടെ നടത്തിപ്പിനായി വൈക്കത്ത് സംഘാടക സമിതി രൂപീകരിച്ചു. എല്ലാ വർഷവും സാഹിത്യ മേഖലയിലെ പ്രമുഖ കൃതികൾക്കും വ്യക്തികൾക്കുമാണ് അവാർഡു നൽകി വരുന്നതു്.

യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് അരവിന്ദൻ കെ.എസ്. മംഗലം അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന നിർവ്വാഹക സമിതി അംഗം. സാംജി.റ്റി.വി.പുരം, എം. ഡി, ബാബുരാജ്, കെ.ഡി. സുഗതൻ , അനിൽ ബിശ്വാസ്, സി.കെ. പ്രശോഭന ൻ , പി.എസ്.മുരളീധരൻ , അജിത്ത് വർമ്മ, സലിം മുല്ലശേരി എന്നിവർ പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികളായി : ബി.അശോക്, ജോസ് ചമ്പക്കര, എം.ഡി. ബാബുരാജ്, അനിൽ ബിശ്വാസ് (രക്ഷാധികാരികൾ )

സി.കെ. ആശ.എം.എൽ.എ (ചെയർ പേഴ്സൺ ) അരവിന്ദൻ കെ.എസ്. മംഗലം, സി.കെ. പ്രശോഭന ൻ , അജിത്ത് വർമ്മ (വൈസ് ചെയർമാൻ) പി.എസ്.മുരളീധരൻ (കൺവീനർ) സാം ജി.റ്റി.വി.പുരം (ട്രഷറർ) സലിം മുല്ലശേരി, ആർ.സുരേഷ്, മുരളി വാഴമന, (ജോ. കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു
വൈക്കം ഇണ്ടതുരുത്തി മനയിൽ ചേർന്ന യോഗത്തിൽ കലാ-സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

Comments

Popular posts from this blog

യുവകലാസാഹിതി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

യുവ കലാ സാഹിതി പരിസ്ഥിതി വാരാഘോഷം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കങ്ങഴയിൽ പഞ്ചായത്ത് പരിസരത്ത് മാവ് നട്ട് യുവ കലാ സാഹിതി ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തപ്പോൾ ... യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് വിക്രമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എം.സി. അംഗം എം.എസ്.രാജു , ജ്യോതി രാജ്, ഷാനപ്പൻ. പി.എസ്.ശിവകാന്ത് എസ്. എന്നിവർ പ്രസംഗിച്ചു. കവി ഷാജി ആര്യമംഗലം പരിസ്ഥിതി കവിത ആലപിച്ചു