Skip to main content

ജോൺ പോൾ :എളിമ കാത്തുസൂക്ഷിച്ച സിനിമാ പ്രവർത്തകൻ: യുവ കലാ സാഹിതി

 കോട്ടയം : തൊണ്ണൂറ്റി എട്ടോളം സിനിമകൾക്ക് തിരക്കഥ ഒരുക്കി സിനിമാ ലോകത്ത് പ്രമാണിയായി വിലസുമ്പോഴും സിനിമാ മേഖലയിൽ താൻ വെറും തുടക്കക്കാരൻ മാത്രമാണെന്നു പ്രഖ്യാപിച്ചിരുന്ന ജോൺ പോൾ ചലച്ചിത്ര പ്രവർത്തകർക്കു തന്നെ വിസ്മയമാണെന്ന് യുവകലാസാഹിതി കോട്ടയം ജില്ലാ കമ്മറ്റി അനുശോചന പ്രമേയത്തിലൂടെ പറഞ്ഞു

കൂടുതൽ കാര്യങ്ങൾ കുറച്ചു വാക്കുകളുടെ പ്രയോഗപരത കൊണ്ട് അനുവാചകരിലേക്ക് പകരാനുള്ള അദ്ദേഹത്തിന്റെ കഴിവും ... പരന്ന സൗഹൃദം കൊണ്ട് മനുഷ്യ ബന്ധങ്ങളെ ആഴത്തിൽ നിർവ്വചിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നും അനുസ്മരണ യോഗത്തിൽ വിലയിരുത്തപ്പെട്ടു.
അനുസ്മരണ സദസ്സ് യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ബി.അശോക് ഉദ്ഘാ
ടനം ചെയ്തു. കവി അരവിന്ദൻ ,കെ
.എസ് .മംഗലം അദ്ധ്യക്ഷത വഹിച്ചു . യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര , കെ.ഡി.ജോസ് ,സുകുമാരൻ നെല്ലിശേരി, ബിന്ദു ജോസ് എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

യുവകലാസാഹിതി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

യുവ കലാ സാഹിതി പരിസ്ഥിതി വാരാഘോഷം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കങ്ങഴയിൽ പഞ്ചായത്ത് പരിസരത്ത് മാവ് നട്ട് യുവ കലാ സാഹിതി ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തപ്പോൾ ... യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് വിക്രമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എം.സി. അംഗം എം.എസ്.രാജു , ജ്യോതി രാജ്, ഷാനപ്പൻ. പി.എസ്.ശിവകാന്ത് എസ്. എന്നിവർ പ്രസംഗിച്ചു. കവി ഷാജി ആര്യമംഗലം പരിസ്ഥിതി കവിത ആലപിച്ചു